ഏറെ ആകാംഷകൾക്കും കാത്തിരിപ്പിനുമൊടുവിൽ തിരുവോണം ബംബറടിച്ച ഭാഗ്യശാലിയെ കേരളം കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടിയുടെ തിരുവോണം ബംബർ അടിച്ചത്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. കേരളാ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. ഭഗവതി ലോട്ടറി ഏജൻസിയുടെ പഴവങ്ങാടി സെന്ററിൽ നിന്നും വിറ്റുപോയ TJ 750605 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്.25 കോടിരൂപയുടെ ഓണം ബംബറാണ് അടിച്ചതെങ്കിലും മുഴുവൻ തുകയും അനൂപിന് ലഭിക്കില്ല. 15.75 കോടി രൂപയാണ് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനായി നൽകണം. കമ്മീഷനും നികുതിയും പിടിച്ച ശേഷമുള്ള തുകയാണ് ജേതാവിന് ലഭിക്കുന്നത്. 2.5 കോടി രൂപ ആരാണോ ബംബറടിച്ച ടിക്കറ്റ് വിറ്റത് അയാൾക്ക് ലഭിക്കും. ഓണം ബംബറിന്റെ രണ്ടാം സമ്മാനം 5 കോടി രൂപയാണ്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. പാലായിലെ മീനാക്ഷി ലക്കി സെന്ററിൽ നിന്നും പോയ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ആൾക്കാരുടെ ശല്യംകാരണം വീട്ടിനുള്ളിൽ ഒളിച്ചുകഴിയേണ്ട അവസ്ഥയിലാണെന്ന് അനൂപിന്റെ ഭാര്യ മായ പറയുന്നു. പുലർച്ചെമുതൽ ആൾക്കാരുടെ തിരക്കാണ്. വീട് നിർമിച്ചുതരണം, വാഹനം വാങ്ങിത്തരണം, വസ്തുവിന്റെ പ്രമാണം ബാങ്കിൽനിന്ന് എടുത്തുതരണം ഇവയ്ക്കുപുറമേ വിവാഹക്ഷണക്കത്തുമായി എത്തുന്ന ഒരുകൂട്ടരുണ്ട്. മകളുടെ കല്യാണമാണ് കല്യാണം നടത്താൻ പണമില്ല ഇങ്ങനെ പോകുന്നു ആവശ്യക്കാരുടെ പ്രാരബ്ദങ്ങൾ. ചിലരാകട്ടെ, ഭീഷണിയുടെ മട്ടിലാണ് പണമാവശ്യപ്പെടുന്നത്. ലക്ഷങ്ങളും കോടികളുമൊക്കെ ചോദിക്കുന്നുവരൊക്കെ പണവും കൊണ്ടേ പോകൂവെന്ന് വാശിയിൽ പാതിരാവോളം കാത്തുനിൽക്കും. ഇതുകാരണം അനൂപിന് സമാധാനമായിട്ട് വീട്ടിലെത്താൻപോലും കഴിയുന്നില്ല. വയ്യാത്ത കുഞ്ഞിനെ ആശുപത്രിയിൽപോലും കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ശ്രീവരാഹം സ്വദേശി അനൂപും കുടുംബവുംപെട്ടുപോയത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,