മലയാളത്തിലെ യുവ താരങ്ങളുടെ ഇടയിൽ വലിയ ഒരു ആവേശം ആയ ഒരു താരം ആണ് എന്നാൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് തല്ലുമാല മികച്ച പ്രതികരണം ആയി മുന്നോട്ടു പോവുകയാണ് , അതിനു ശേഷം ടൊവിനോ തോമസ് പ്രധാന കഥാപാത്രമാക്കി അഖിൽ പോൾ–അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഫോറൻസിക് മികച്ച വിജയമായിരുന്നു. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി എത്തിയ ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ഈ ടീം വീണ്ടും എത്തുകയാണ്. ടൊവിനോ തോമസ് തന്നെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്.
അഖിൽ പോൾ–അനസ് ഖാൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം രാജു മല്ല്യത്ത് ആണ് നിർമിക്കുന്നത്. ഐഡന്റിറ്റി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യൻ ആണ് നായികയായി എത്തുന്നത്. അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിവച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമാണം. ആക്‌ഷൻ ത്രില്ലർ വിഭാഗത്തിൽ വരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളം, ബെംഗളൂർ, മൗറീഷ്യസ് എന്നിവിടങ്ങളിൽ നടക്കും. 2023–ൽ ചിത്രം തിയറ്ററുകളിൽ എത്തും.