Articles

ഈ പുതിയ രോഗം കണ്ണിനെ ബാധിക്കും എല്ലാവരും ജാഗൃത പാലിക്കുക ,

കണ്ണിൻ്റെ കൺജങ്റ്റൈവയെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്‌ ചെങ്കണ്ണ്‌. എന്നാൽ ഈ ഒരു രോഗം തന്നെ ആണ് ഇപ്പോൾ എല്ലായിടത്തും കൂടുതൽ ആയി കണ്ടു വരുന്ന ഒരു പ്രധാന രോഗം , വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന രോഗം തന്നെ ആണ് , ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം കണ്ജങ്റ്റിവൈറ്റിസ് എന്നാണ്. വിദേശ രാജ്യങ്ങളിൽ ഇത് പിങ്ക് ഐ എന്നും അറിയപ്പെടുന്നു. ഇതു കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലം കോശജ്വലനം സംഭവിക്കുന്നത് കൊണ്ടാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. തൽഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു. ഇത് ഒരാളിൽ നിന്നും മറ്റൊരുളിലേക്ക് ബാധിക്കുന്ന ഒരു രോഗം തന്നെ ആണ് , ഇപ്പോളത്തെ കാലാവസ്ഥ ആണ് ചെങ്കണ്ണ് വരാൻ ഉള്ള പ്രധാന കാരണം ,

 

വായുവിലൂടെ പകരുന്ന ഒരു രോഗം തന്നെ ആണ് ഇത് , എന്നാൽ എളുപ്പത്തിൽ പടരുന്ന രോഗം തന്നെ ആണ് അത് ചെറുപ്പക്കാർ എന്നോ കുട്ടികൾ എന്നോ ഇല്ലത്തെ എല്ലാവരെയും ഇത് പൂർണമായി ബാധിക്കും , കണ്ണിനു വളരെ അതികം വേദന ആനുഭവപ്പെടുകയും , കണ്ണ് ചൊറിച്ചൽ , കണ്ണിൽ ചുവന്ന നിറം വരുകയും ചെയ്യും കൺപോളകൾക്കു വീക്കവും തടിപ്പും, തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക, പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത, കണ്ണിൽ കരടു പോയത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണമാണ്. എന്നാൽ ഇങ്ങനെ ഉള്ള ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/kD2XZdNZ46k

 

 

To Top