Articles

അവതാർ പ്രദർശിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നത് ഇങ്ങനെ

2009 ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ . ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണാണ് അവതാറിന്റെ സംവിധായകൻ. ട്വൻറിയത്ത് സെഞ്ച്വറി ഫോക്സിനാണ് ചലച്ചിത്രത്തിൻറെ വിതരണവകാശം. വിദൂര ഗ്രഹമായ പെൻണ്ടോറയിലാണ് കഥ നടക്കുന്നത്. ത്രീഡി ചിത്രമാണ് അവതാർ. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന അവതാർ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്.‍ലോകമൊട്ടാകെ ഈ ചിത്രം 2,789 ദശലക്ഷം ഡോളർ നേടി. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് പ്രേക്ഷകരിലേക്ക് ഏതാണ് പോവുന്നത് , ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമായ അവതാർ 2ന് കേരളത്തിൽ വിലക്ക്. അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ‘ഫിയോക്’ പറഞ്ഞു. ‘അവതാർ – ദ വേ ഓഫ് വാട്ടർ’ ഡിസംബർ 16നാണ് റിലീസ് ചെയ്യുന്നത്.

 

 

വിതരണക്കാർ കൂടുതൽ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം അന്യഭാഷാ ചിത്രങ്ങൾക്ക് 50-55 ശതമാനമാണ് നൽകുന്നത്. റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയറ്റർ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാർ ആവശ്യപ്പെട്ടത്. എന്നാൽ 55 ശതമാനത്തിനു മുകളിൽ വിഹിതം നൽകാനാകില്ലെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്. ഡിസ്നി കമ്പനിയാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഫിയോക്കിന്റെ കീഴിലുള്ള 400 തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല. കാര്യങ്ങൾ അറിയിക്കാതെ തിയറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ പറഞ്ഞു. ചിത്രത്തിന്റെ ആദ്യഭാഗം ‘അവതാർ’ റിലീസ് ചെയ്‍തത് 2009 ലാണ്. ഇന്ത്യയിൽ ആറ് ഭാഷകളിലാണ് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. എന്നാൽ കേരളത്തിലെ തീയേറ്ററുകളിൽ വലിയ ഒരു സ്വീകരണം തന്നെ ആണ് ഈ ചിത്രത്തിന് കൊടുക്കുന്നത് , ഇപ്പോൾ തന്നെ വലിയ ഒരു ബുക്കിംഗ് തന്നെ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്

 

To Top