നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്.മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധ സസ്യം കൂടിയാണ് . വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട് . വേനൽകാലകളിൽ ഇതിന്റെ ഇലയും തണ്ടും ജ്യൂസ് ആക്കി ഉപയോഗിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കുകയും,
നമുക്ക് ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു.ഇത് ഫെയ്സ് പാക്ക് ആയി ഉപയോഗിക്കാം. മുഖക്കുരു പോലുള്ള ചർമ വൈകല്യങ്ങളെ തടയാനുള്ള കഴിവുണ്ട് ഇവയ്ക്ക്. ആമസോൺ മേഖലയിലും, ഗയാനയിലും ചുമ മാറാനുള്ള ഔഷധമായി ഇത് ഉപയോഗിച്ചുവരുന്നു. യൂറിക് ആസിഡിന്റെ അളവ് കുറക്കുവാൻ ഇത് സഹായിക്കുന്നു , തലവേദനക്ക് പൂർണമായ ഒരു പരിഹാരം താനെ ആണ് , മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ പലനാടുകളിലും ഇത് സാലഡിനകത്തും ഇടാറുണ്ട് . ഇതിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള കഴിവുണ്ട്. ശരീരത്തിലെ ചൂട് കുറക്കാൻ ഇത് ജ്യൂസ് അടിച്ച കുടിക്കുന്നതിലൂടെ സഹായിക്കുന്നു , ഒട്ടനവധി ഗുണങ്ങൾ ആണ് ഇതിന് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,