Articles

ശബ്ദമുയർത്തി സംസാരിക്കാതെ ആ സുരേഷ് ഗോപിയെ കുറിച്ച് മോഹൻ ജോസ് പറഞ്ഞത് കേട്ടോ

ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവും രാജ്യസഭ അംഗവുമാണ് സുരേഷ്‌ ഗോപി. രാജാവിൻ്റെ മകൻ 1986 എന്ന ചിത്രത്തിൽ നായകന്റെ വിശ്വസ്ത കൂട്ടാളിയായ ‘കുമാർ’ എന്ന വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. അതിനു മുൻപ് 1965-ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു.എന്നാൽ ഇപ്പോളും സജീവ സാനിധ്യം ആണ് മലയാള സിനിമയിൽ സുരേഷ് ഗോപി , വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പിയങ്കരനായ നടനാണ് മോഹൻ ജോസ് . രാജാവിന്റെ മകൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ആരംഭിച്ച സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് മോഹൻ ജോസ് ഇപ്പോൾ. സുരേഷ് ഗോപിയിൽ തന്നെ ആകർഷിച്ച് മൂന്ന് കാര്യങ്ങളെ കുറിച്ചും മോഹൻ ജോസ് പങ്കുവച്ചു.രാജാവിന്റെ മകന്റെ’ ചിത്രീകരണ സമയം.

 

ആദ്യാവസാനം, ഏകദേശം ഒരു മാസത്തോളം സുരേഷ്‌ഗോപിയുമായി കലൂർ ‘കൽപ്പകാ ടൂറിസ്‌റ് കോംപ്ലക്‌സിൽ ഇന്നത്തെ PVS ഹോസ്പിറ്റൽ ഒരേ റൂമിൽ ഒരുമിച്ചു കഴിഞ്ഞ നാളുകൾ, പതിറ്റാണ്ടുകൾക്കു ശേഷവും ഹരിതാഭവർണ്ണമായി മായാതെ നില്ക്കുന്നു. എന്നെ ആകർഷിച്ച സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ശുചിത്വത്തിലുള്ള നിഷ്‌ക്കർഷതയായിരുന്നു. വൃത്തിയും ആകർഷണീയവുമായ വസ്ത്രധാരണം, സമയം കിട്ടിയാൽ മൂന്നുനേരവും വിസ്തരിച്ചുള്ള സ്‌നാനം, ശബ്ദമുയർത്താതെയുള്ള സംഭാഷണം എന്നത്യാദി ഗുണങ്ങളാൽ പ്രശോഭിതൻ. അന്നേ ആർദ്രഹൃദയനും ധനവ്യയത്തിൽ ഉദാരനുമായിരുന്നു. ഇന്നും ആ സ്വഭാവവിശേഷങ്ങൾ അതേപടി തുടരുന്നത് ശ്രേഷ്ഠം, ശ്രേയസ്‌ക്കരം എന്നുതന്നെ പറയാം , സുരേഷ് ഗോപിയെ കുറിച്ച് നടൻ മോഹൻ ജോസ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് ,

To Top