Articles

ആ ചിത്രം കാണിച്ച് ചോദിച്ചപ്പോൾ അറിയാതെ കണ്ണുനിറഞ്ഞ് ജഗതി ശ്രീകുമാർ

ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി സൌഹൃദ സന്ദർശനം നടത്തിയത്. ജഗതിയുടെ അഭിനയ ജീവിതത്തെക്കുറിച്ച് രമേശ് പുതിയമഠം എഴുതിയ ജഗതി എന്ന അഭിനയ വിസ്‍മയം എന്ന പുസ്‍തകത്തിൻറെ പ്രകാശനവും സുരേഷ് ഗോപി നിർവ്വഹിച്ചു.സന്ദർശനത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയെ പുഞ്ചിരിയോടെ വരവേൽക്കുന്ന ജഗതിയെ വീഡിയോയിൽ കാണാം. പ്രകാശനം ചെയ്‍ത പുസ്‍തകം ജഗതിക്കൊപ്പം മറിച്ചുനോക്കി, അദ്ദേഹത്തിനും വീട്ടുകാർക്കുമൊപ്പം അൽപസമയം ചിലവഴിച്ചതിനു ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

 

 

2012 ൽ സംഭവിച്ച വാഹനാപകടത്തിനു ശേഷം അഭിനയത്തിൽ നിന്ന് ഏഴ് വർഷത്തോളം വിട്ടുനിന്നിരുന്നു ജഗതി. 2019ൽ ഒരു പരസ്യചിത്രത്തിനു വേണ്ടി ജഗതി ക്യാമറയ്ക്കു മുന്നിലേക്ക് എത്തി. പിന്നാലെ ഈ വർഷം പുറത്തെത്തിയ സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിൽ ജഗതി സ്വന്തം കഥാപാത്രം വിക്രമായിത്തന്നെ എത്തിയിരുന്നു. ജഗതിയുടെ സാന്നിധ്യത്തിന് ആവേശകരമായ പ്രതികരണമാണ് സിനിമാപ്രേമികളിൽ നിന്ന് ലഭിച്ചത്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top