വെള്ളിമൂങ്ങ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു സംവിധായകൻ ആണ് ജിബു ജേക്കബ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ആണ് സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിൽ അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണൻ സാഗർ. ജീവിതത്തിൽ മറക്കാത്ത ഒരുപാട് നിമിഷങ്ങളിൽ കൂടി കടന്നുപോയ ദിനങ്ങൾ ആയിരുന്നു മേ ഹും മൂസ എന്ന ജിബു ജേകബ് ഫിലിം തുടക്കമിട്ടത് മുതൽ തനിക്ക് കിട്ടിയ സന്തോഷമെന്ന് കണ്ണൻ സാഗർ കുറിക്കുന്നു.
ജീവിതത്തിൽ മറക്കാത്ത ഒരുപാട് നിമിഷങ്ങളിൽ കൂടി കടന്നുപോയ ദിനങ്ങൾ ആയിരുന്നു “മേ ഹും മൂസാ” എന്ന ജിബു ജേകബ് ഫിലിമിൽ തുടക്കമിട്ടത് മുതൽ എനിക്ക് കിട്ടിയ സന്തോഷം,
ഞാൻ ഓടിഷനിൽ പങ്കുകൊണ്ടു പതിനായിരകണക്കിന് അംഗങ്ങൾ പങ്കെടുത്തു അതിൽനിന്നും ആയിരം പേരെ സെലക്ട് ചെയ്തു, അതിൽനിന്നും അഞ്ഞൂറുപേരോളം വീണ്ടും തിരഞ്ഞെടുത്തു, സിനിമയിൽ ഇവർക്കൊക്കെ വേഷങ്ങൾ നൽകി ഗ്രാമത്തിലെയും മറ്റു സ്ഥലങ്ങളിലെയും കഥാപാത്രങ്ങളായി, ഈ എളിയവനും കിട്ടി ആ ഗ്രാമത്തിലെ ബാർബർ ഷോപ്പ് നടത്തുന്ന ഒരാളായി വേഷം. താടിയും മുടിയും വളർത്തിയ മൂസയുടെ കോലം എന്നിൽ കൂടി മാറിമറിയുന്നു, സുന്ദരനും സുമുഖനുമായ മൂസയുടെ മുഖം കടയിൽ നിന്നും പുറത്തിറങ്ങുന്ന ഗ്രാമീണർ കാണുന്നു അവർ ആരവം മുഴക്കുന്നു, കെട്ടിയൊരു പിടിത്തം പിടിച്ചു ഞാൻ, മൂസാ എന്നേ ചേർത്തുനിർത്തി, ഈ നിമിഷം എന്റെ കഥാപാത്രമല്ല കണ്ണൻ സാഗർ എന്ന ഞാൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല എന്നാണ് പറയുന്നത് , എന്നാൽ ഈ ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ആണ് എന്നാൽ ഇപ്പോൾ ഉണ്ടായ ഈ പോസ്റ്റും വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,