അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിനിമ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിനിമ പ്രമോഷന് വേണ്ടിയുള്ള അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് ഓൺലൈൻ ചാനൽ അവതാരികയുടെ പരാതി. ‘ചട്ടമ്പി’ എന്ന തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.എന്നാൽ ഈ സംഭവത്തിൽ നിരവധി താരങ്ങൾ ആണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത് ,എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ശ്രീനാഥ് ഭാസിക്കെതിരായ വിലക്കിൽ സൂപ്പർ താരം മമ്മൂട്ടി ഇന്ന് പ്രതികരിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിലക്കിയ നടപടി തെറ്റാണെന്ന് മമ്മൂട്ടി തുറന്നടിച്ചിരുന്നു.
എന്നാൽ തിലകന്റെ കാര്യത്തിൽ വിരുദ്ധമായ നിലപാടായിരുന്നു മമ്മൂട്ടി സ്വീകരിച്ചതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. അതേസമയം മമ്മൂട്ടിയുടെ പ്രതികരണത്തിലും, ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തിലും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ. മമ്മൂട്ടിക്ക് അദ്ദേഹം പിന്തുണ നൽകി. ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് ശരിയായ നടപടിയല്ലെന്ന് വിനയൻ വ്യക്തമാക്കി. മമ്മൂട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത് നന്നായി. ഒരാളുടെ തൊഴിൽ വിലക്കാൻ പാടില്ല. അത് ശരിയായ നടപടിയല്ലെന്നും വിനയൻ പറഞ്ഞു. ഏഷ്യാനെറ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീനാഥ് ഭാസിക്കെതിരായ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ആ വിഷയത്തിൽ കോടതി തീരുമാനിക്കട്ടെ എന്താണ് സത്യമെന്ന്. തന്നെ വിലക്കിയപ്പോൾ ഇവിടെ പ്രതികരിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്നും വിനയൻ പറഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,