നടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു0 മമ്മൂട്ടി പറയുന്നു. റോഷാക്ക് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു നടന്റെ പ്രതികരണം. ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന പരിപാടിയിലും വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവർക്കുള്ള മറുപടിയുമാണ് പറയുന്നത്.
അതിനെ നമുക്ക് നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. സെപ്റ്റംബർ 27നാണ് അവതാരകയെ അധിക്ഷേപിച്ച നടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമ രംഗത്ത് താത്കാലിക വിലക്ക് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയത്. നടൻറെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷമാണ് നിർമാതാക്കളുടെ സംഘടനയുടെ നടപടി. മാറ്റിനിർത്തൽ തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു രംഗത് വന്നിരിക്കുകയാണ് , എന്നാൽ ഈ കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ ഈ കാര്യത്തോടുള്ള അസംതൃപ്ത് പറയാതെ വ്യക്തം ആക്കുകയും ചെയ്തു മമ്മൂട്ടി , മമ്മൂട്ടി ആർത്തകരും ഇതിനു പിന്തുണയും ആയി മുന്നോട്ടു വന്നിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,