നടി ശ്രീവിദ്യയുടെ കല്യാണ വീഡിയോ

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാസർകോട് സ്വദേശിനിയായ ശ്രീവിദ്യ   നിരവധി ആരാധകർ ആണ് ഉള്ളത് ,
സ്റ്റാർ മാജിക് എന്ന ഷോയിലൂടെ സുപരിചിതയായ താരത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക മനസ് കീഴടക്കാൻ കഴിഞ്ഞു സ്റ്റാർ മാജിക് തന്റെ ജീവിതം തന്നെമാറ്റിമറിച്ചെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. സ്റ്റാർ മാജിക്കിന്റെ വലിയ ആരാധികയായിരുന്നു.

അതുകൊണ്ടുതന്നെ, ഞാൻ ഷോയുടെ ഭാഗമാകാൻ ശ്രമിച്ചു, ഒടുവിൽ അത് സാധിച്ചപ്പോൾ എന്റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ലെന്നാണ് ഒരിക്കൽ ശ്രീവിദ്യ പറഞ്ഞത്. നിരവധി സിനിമകളുടെ ഭാഗമായ ശ്രീവിദ്യയുടെ നൈറ്റ് ഡ്രൈവിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീവിദ്യ. യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോക്ക് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ‘ എന്റെ കല്യാണ ഒരുക്കങ്ങൾ ഇവിടെ തുടങ്ങുന്നു’ എന്നാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞുള്ള കവർ ചിത്രവും വീഡിയോക്ക് നൽകി. ശ്രീവിദ്യ വിവാഹിതയാകാൻ പോവുകയാണെന്ന് കരുതിയ ആരാധകർക്ക് മുന്നിൽ ശ്രീവിദ്യ തന്നെ വീഡിയോയിൽ കാര്യങ്ങൾ വിശദീകരിച്ചു.