Articles

കേരളത്തിൽ സൂപ്പർ ഹിറ്റ്, തമിഴ്നാട്ടിൽ സംഭവിച്ചത് ഇങ്ങനെ.. !

മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രമാണ് സീതാരാമം. തെലുഗിൽ പൂർണമായും ചിത്രീകരിച്ച് മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ചിത്രം എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന് വേണ്ടി വലിയ പ്രമോഷൻ തന്നെയാണ് ലോകമെമ്പാടും നടത്തിയതും. തമിഴ്, മലയാളം, തെലുഗ് തുടങ്ങി നിരവധി ഭാഷകളിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണം തന്നെ ആദ്യ ദിവസങ്ങളിൽ കേരളത്തിൽ നിന്നും ലഭിച്ചിരുന്നു.

മികച്ച ബോസ്‌ഓഫീസ് കളക്ഷൻ റെക്കോർഡും ഈ ചിത്രത്തിന് ലഭിച്ചു. റിലീസ് ചെയ്ത് 5 ദിവസം കഴിയുമ്പോൾ സീതാരാമത്തിന് ലോകമെമ്പാടും നിന്നും കിട്ടിയ കളക്ഷൻ 33 കോടി രൂപയാണ്, കേരളത്തിൽ നിന്നും മൂന്നര കോടിയും കളക്ഷനായി നേടി .കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ദുല്ഖറിന് നിരവധി ആരാധകർ ഉണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് തമിഴ്നാട്ടിൽ ചിത്രം വിതരണത്തിനായി എത്തിച്ചത്.

എന്നാൽ 5 ദിവസം കൊണ്ട് 3 . 10 കോടിയാണ് നേടിയെടുക്കാൻ സാധിച്ചത്. കളക്ഷൻ റെക്കോർഡുകൾ കൊണ്ട് തന്നെ ചിത്രം തമിഴ്‌നാട്ടിലും റെക്കോർഡായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം മലയാളത്തിൽ നിന്നും തമിഴിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത കുറുപ്പിന് 6 കോടിയോളം കളക്ഷൻ ലഭിച്ചിരുന്നു.

Sita Ramam 6 Days Collection Report

To Top