Press "Enter" to skip to content

രണ്ട് വർഷത്തെ അധ്വാനം കൊണ്ട് വിനയൻ ഒരുക്കിയത് മലയാളത്തിൻ്റെ ബാഹുബലി

Rate this post

വമ്പൻ ബജറ്റിൽ സംവിധായകൻ വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആണ് ,  പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. സിജു വിൽസൺ വേലായുധപണിക്കരെ അവതരിപ്പിച്ച ഈ ചിത്രം തിരുവോണ ദിനമായ സെപ്തംബർ 8ന് കേരളത്തിൽ തീയ്യേറ്ററുകളിലെത്തും. 50 ലേറെ താരങ്ങൾ 50000 ലേറെ അഭിനേതാക്കളും സിനിമയുടെ ഭാഗമായിട്ടുണ്ടെന്ന് മേക്കിങ് വീഡിയോയിൽ പറയുന്നു.പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടുവർഷത്തിലേറെയുള്ള അദ്ധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്.

 

 

ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും.. അധഃസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകന്റെ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്..ഈ സിനിമ സാക്ഷാത്കരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവർത്തകരേയും അഭിനന്ദിക്കുന്നു.സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് ആരാധകരും പ്രേക്ഷകരും ഇരിക്കുന്നത് ,  മലയാളത്തിൽ നിന്നും ഒരു ബാഹുബലി തന്നെ ആണ് എന്നാണ് എല്ലാവരും പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »