Articles

വെയിലിൽ പല ഫ്രെയിമിലും വെളിച്ചം പോലും ഇല്ല നിർമാതാവും നായകനും നേർക്കുനേർ

‘വെയിലി’നെക്കുറിച്ചുള്ള ഷെയിന്‍ നിഗത്തിന്റെ പരാമര്‍ശത്തില്‍ രൂക്ഷ പരിഹാസവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. പ്രേക്ഷകരെ വെറുപ്പിച്ച ഒരു ചിത്രം തന്നെ ആണ് ഷെയിൻ നിഗം തന്നെ രംഗത്ത് വന്നപ്പോൾ അതിനു എതിരെ പ്രതികരിച്ചിരിക്കുകയാണ് നിർമാതാവ് വെയിലില്‍ ഒന്നുമില്ലെന്നും പല സീനുകളില്‍ വെളിച്ചം പോലുമില്ലെന്നും തുടങ്ങിയ കാര്യങ്ങളാണ് സിനിമയെക്കുറിച്ച് ഷെയിന്‍ പറഞ്ഞത്. വിഷയത്തില്‍ ‘മാപ്പ് നല്‍കൂ മഹാമതേ’ എന്ന് നിര്‍മ്മാതാവ് പറഞ്ഞു. ഷെയിന്‍ പ്രധാന കഥാപാത്രമായി എത്തിയ വെയില്‍ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

 

മാപ്പുനല്‍കൂ മഹാമതേ മാപ്പുനല്‍കൂ ഗുണനിധേ..മാലകറ്റാന്‍ കനിഞ്ഞാലും ദയാവാരിധേ   .ഉദ്ധതനായ് വന്നോരെന്നില്‍ കത്തിനില്‍ക്കുമഹംബോധം…വര്‍ദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാന്‍’ എന്ന് സിനിമയെക്കുറിച്ചുള്ള ഷെയിനിന്റെ വീഡിയോ പങ്കുവച്ച് ജോബി ജോര്‍ജ് കുറിച്ചു.ഷെയിനിന്റെ പുതിയ ചിത്രം ‘ബര്‍മുഡ’യുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമര്‍ശം. വലിയ കഥയും കണ്ടന്റും മാത്രമുള്ള സിനിമകള്‍ മാത്രം ചെയ്യുന്നത്‌കൊണ്ട് കാര്യമില്ലെന്നും എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ ചെയ്യണമെന്നും ഷെയിന്‍ പറഞ്ഞിരുന്നു. ‘കെ ജി എഫ്’, ‘ആര്‍ ആര്‍ ആര്‍’ എന്നിവ പോലുള്ള സിനിമകള്‍ക്കാണ് തിയേറ്ററുകളില്‍ ആളുകളെ എത്തിക്കാന്‍ സാധിക്കുകയെന്നും വെയില്‍ പോലുള്ള റിയലിസ്റ്റിക് സിനിമകള്‍ക്ക് അതിന് സാധിക്കുന്നില്ലെന്നുമാണ് ഷെയിന്‍ അഭിപ്രായപ്പെട്ടത്.

To Top