ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ശാലിനി നായരെ പ്രേക്ഷകർക്ക് പരിചയം. ചെറിയ ഷോകൾ ഹോസ്റ്റ് ചെയ്തുകൊണ്ട് ശാലിനി വന്നു കയറിയത് ബിഗ്ഗ് ബോസ് പോലൊരു വലിയ റിയാലിറ്റി ഷോയിലാണ്. ബിഗ് ബോസിന്ശേഷം, ഷോകളും ഫോട്ടോഷൂട്ടുകളുമൊക്കെയായി തിരക്കിലാണ് ശാലിനി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ശാലിനി പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. അവതാരക, മോഡൽ, സീരിയൽ താരം എന്നീ നിലകളിൽ ശ്രദ്ധേയയായ വ്യക്തിയാണ് ശാലിനി നായർ. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർഥിയായി എത്തിയതോടെ അവർ കൂടുതൽ പരിചിതയായി. ഇൻസ്റ്റഗ്രാമിലും ശാലിനി സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം അവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന് ശാലിനി നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. ഏതായാലും ദ്രവിക്കാൻ പോകുന്ന ശരീരമല്ലേയെന്നും സഹകരിക്കണമെന്നും വലിയൊരു തുക നൽകാമെന്നും സന്ദേശമയച്ച യുവാവിനാണ് ശാലിനി ശക്തമായ മറുപടി നൽകിയത്.ആങ്കറിങ് ആണ് തന്റെ ജോലിയെന്നും തന്റെ ശരീരം വിൽപനച്ചരക്കല്ലെന്നും ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സഹായിക്കാനാണ് ഉദ്ദേശമെങ്കിൽ ആങ്കറിങ് ചെയ്യാനുള്ള അവസരം നൽകുകയാണ് വേണ്ടതെന്നും ശാലിനി കുറിപ്പിൽ പറയുന്നു. യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്. അതുപോലെ താനെ സോഷ്യൽ മീഡിയയിലൂടെ തന്നെ ശക്തം ആയ ഒരു മറുപടിയും താരം കൊടുത്തു , എന്നാൽ ഇപ്പോൾ ഈ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,