Articles

സൂപ്പർ താരം പ്രഭാസിനെ ഞെട്ടിച്ച ദുൽഖുർ ഹീറോയിസം

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന് വലിയ പ്രതീക്ഷകൾ ആണ് ചിത്രത്തിന് പ്രേക്ഷകർ കൊടുത്തുകൊണ്ടിരിക്കുന്നത് , ദുൽഖർ സൽമാനൊപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാരാമം. ആഗസ്റ്റ് 5 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സീതാ രാമം.തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രത്തിൽ , രശ്മിക മന്ദാനയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പറയുകയാണ് നടൻ പ്രഭാസ്.

 

കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഈവന്റിലായിരുന്നു താരത്തിന്റെ പ്രതികരണം. ഹൈദരാബാദിൽ നടന്ന പരിപാടിയിൽ പ്രഭാസിന് ആദ്യ ടിക്കറ്റും കൈമാറിയിരുന്നു. എന്നാൽ ആ പരുപാടിയിൽ പ്രഭാസ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നതും സിനിമയുടെ ട്രെയിലർ അസാധാരണമായി തോന്നുന്നു. രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരിൽ ഒരാളാണ് ദുൽഖർ. ഒരു സൂപ്പർ സ്റ്റാറാണ് അദ്ദേഹം. ‘മഹാനടി’ എത്ര മികച്ച ചിത്രമാണ്. ദുൽഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. എന്നാൽ ഈ വിഷയത്തെ കുറിച്ച് ആണ് പറയുന്നത് ചിത്രം വലിയ ഹിറ്റ് ആവുകയാണെന്ക്കിൽ തെലുങ്കിൽ തിളക്കം ഇല്ലാത്ത ഒരു താര സിംഹാസനം ഉണ്ടാക്കിയെടുക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top