ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
മേക്കിങ്ങിലും കഥയിലും വ്യത്യസ്തത പുലർത്തിയ ചിത്രം മികച്ച പ്രതികരണം നേടിയാണ് പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോഡുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ചിത്രം ലോകമെമ്പാടുനിന്നും വലിയ കളക്ഷൻ തന്നെ നേടിയെടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ചിത്രം യു.എസിൽ നിന്ന് മാത്രം ആദ്യ ദിനം 1.67 കോടിയിലേറെ രൂപയാണ് കളക്ഷനായി സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചിത്രം പോയറ്റിക്ക് ലൗ സ്റ്റോറിയാണ് എന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം.സീതാരാമം ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപ്പുടി റീലീസിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ദുൽഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വലിയ ഒരു കളക്ഷൻ തന്നെ ആണ് , കേരളത്തിലും കേരളത്തിന് പുറത്തും വമ്പൻ വിജയം തന്നെ ആണ് നേടിക്കൊണ്ടിരിക്കുന്നത് , മലയാളത്തിൽ നിന്നും ഒരു നടൻ തെലുങ്കിൽ പോയി വലിയ ഒരു കളക്ഷൻ തന്നെ ആണ് നേടിയത് , പാൻ ഇന്ത്യയിൽ വരെ ശ്രെദ്ധ നേടിയിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ciGABBbwvWY