Articles

വിശ്വസിക്കാനാകാതെ മമ്മൂട്ടിയും ദുൽഖർ പടം നിരോധിക്കാനുള്ള കാരണം ഞെട്ടിക്കും

ദുൽഖർ നായകനാകുന്ന റൊമാന്റിക് ചിത്രം ‘സീതാ രാമം’ ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളിൽ റിലീസിന് റിലീസ് ചെയ്യാൻ ഇരിക്കുന്ന മണിക്കൂറുകൾക്ക് മുൻപ്പ് ആണ് ചിത്രം ഗൾഫിൽ പ്രദർശനാനുമതി നിഷേധിച്ചു എന്ന വാർത്തകൾ വന്നത് . ദുൽഖർ ചിത്രങ്ങളുടെ വലിയൊരു മാർക്കറ്റ് തന്നെയായതിനാല്‍ ഗൾഫിലെ നിരോധനം ചിത്രത്തെ ബാധിക്കും. യുഎഇയിൽ ചിത്രം വീണ്ടും സെൻസറിങ്‌ നടത്തുവാനായി സമർപ്പിച്ചിട്ടുണ്ട്. വലിയ ഒരു ഞെട്ടലോടെ തന്നെ ആണ് ചിത്രത്തിന്റെ അണിയറപ്രവത്തകരും പ്രേക്ഷകരും , എന്നാൽ ഈ സിനിമ മതവികാരത്തെ വൃണപ്പെടുത്തി എന്ന വാർത്തകൾ കാരണം ആണ് ഗൾഫ് നാടുകളിൽ നിരോധിച്ചത് , എന്നാൽ പാൻ ഇന്ത്യൻ റിലീസ് ചെയ്യാൻ ഒരുങ്ങുന്നുകയാണ് ,

 

 

ദുൽഖർ, മൃണാൾ താക്കൂർ, രശ്‍മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘സല്യൂട്ട്’, ‘ഹേ സിനാമിക’, ‘കുറുപ്പ്’ എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ ചിത്രങ്ങൾ. ലഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായി ദുൽഖർ എത്തുന്ന ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

To Top