50 കോടി ക്ലബ്ബിൽ കയറി ദുൽഖുർ ചിത്രം സീത രാമം

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാരാമം 50 കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ ആഗോള കളക്ഷൻ അമ്പത് കോടി കവിഞ്ഞതിന്റെ സന്തോഷം നടൻ ദുൽഖർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. സീതാരാമം ചിത്രത്തിൽ ചുവടുകൾ വയ്ക്കുന്ന ഒരു രംഗത്തിന്റ വീഡിയോയും കൂടെ നൽകിയിട്ടുണ്ട്.ചിത്രം ജയിപ്പിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദിയറിയിച്ച് ദുൽഖർ നേരത്തെ രംഗത്തെത്തിയിരുന്നു. ദുൽഖറിന്റെ രണ്ടാമത്തെ ചിത്രമാണ് 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്നത്. നേരത്തെ കുറുപ്പ് എന്ന ചിത്രം 85 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. മറ്റൊരു ഭാഷയിൽ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ മലയാള സൂപ്പർതാരവും ഡീക്യു ആണ്. സീതാരാമത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.

ചി​ത്രം ജയിപ്പിച്ച തെലുങ്ക് പ്രേക്ഷകർക്ക് നന്ദിയറിയിച്ച് ദുൽഖർ സൽമാൻ നേരത്തെ രംഗത്തെത്തിയിരുന്നു. ആഗസ്ത് അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ, തമിഴ്നാട്ടിലും കേരളത്തിലും ഒപ്പം അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ചിത്രത്തിന് വലിയ കളക്ഷനാണ് നേടാനായത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിച്ചത്.