Articles

സീതാരാമത്തിന് എതിരെ ബോളീവുഡില്‍

തെന്നിന്ത്യൻ ഭാഷാ സിനിമകളുടെ ഹിന്ദി പതിപ്പുകൾ മികച്ച കളക്ഷൻ നേടുന്നത് വലിയ വാർത്തയല്ലാതായി മാറിയിരിക്കുകയാണ് സമീപകാലത്ത്. അല്ലു അർജുൻറെ പുഷ്പ, യഷ് നായകനായ കെജിഎഫ് 2, ഏറ്റവുമൊടുവിൽ നിഖിൽ സിദ്ധാർഥ നായകനായ കാർത്തികേയ 2 എന്നിവയുടെയൊക്കെ ഹിന്ദി പതിപ്പുകൾ ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാ രാമമാണ് ഹിന്ദി പതിപ്പിൻറെ റിലീസിനു ശേഷം സോഷ്യൽ മീഡിയയിൽ ഉത്തരേന്ത്യൻ സിനിമാപ്രേമികളുടെ വൻ അഭിപ്രായങ്ങൾ നേടുന്നത്.

ദുൽഖർ സൽമാൻ, മൃണാൾ ഥാക്കൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത ചിത്രം ഓഗസ്റ്റ് 5 ന് ആണ് തിയറ്ററുകളിൽ എത്തിയത്. പാൻ ഇന്ത്യൻ വിപണി ഉദ്ദേശിച്ചുതന്നെ നിർമ്മിക്കപ്പെട്ട ചിത്രം പക്ഷേ തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ആദ്യം പ്രദർശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് ഓഗസ്റ്റ് 5 ന് റിലീസ് ചെയ്യപ്പെട്ടിരുന്നില്ല. ഒരു മാസത്തിനിപ്പുറം സെപ്റ്റംബർ 2 ന് ആണ് ഹിന്ദി പതിപ്പ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായങ്ങൾ ആണ് ബോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് എന്നാണ് പറയുന്നത് ചിത്രം വലിയ ഒരു കളക്ഷൻ തന്നെ ആണ് വാരിയെടുത്ത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top