ഓപ്പറേഷൻ ജാവ എന്ന ത്രില്ലർ ചിത്രമൊരുക്കിയാണ് തരുൺ മൂർത്തി എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും ഏറെ പ്രശംസിച്ച ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് സൗദി വെള്ളക്ക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രം ഗംഭീര അഭിപ്രായമാണ് നേടുന്നത്. തന്റെ ആദ്യ ചിത്രത്തിൽ നിന്ന് തീർത്തും വ്യത്യസ്‌തമായി തരുൺ മൂർത്തി ഒരുക്കിയ ഈ ചിത്രം ഈ സംവിധായകന് വലിയ പ്രശംസയാണ് നേടിക്കൊടുക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് തരുൺ മൂർത്തി. ഈ ചിത്രത്തിൽ മികച്ച ഒരു താര നിര തന്നെ ഉണ്ട് , സോഷ്യല്‍ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് സൗദി വെള്ളക്ക. ലുക്മാൻ, ബിനു പപ്പു, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരും ചിത്രത്തിലുണ്ട്.
ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം ശരണ്‍ വേലായുധനും ചിത്രസംയോജനം നിഷാദ് യൂസഫുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.എന്നാൽ ഇപ്പോൾ മമ്മൂട്ടിയും ആയി ഒരു സിനിമ ചെയ്യണം എന്നാണ് തരുൺ മൂർത്തി പറയുന്നത്, മമ്മൂട്ടിക്കായി സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും എല്ലാത്തരം കഥാപാത്രങ്ങളെയും ചെയ്ത് വച്ചിരിക്കുകയാണ് മമ്മൂട്ടിയെന്നും, എന്നാൽ ഉടൻ തന്നെ അവർ തമ്മിൽ ഒന്നിക്കുന്ന ഒരു ചിത്രം ഉണ്ടാവും എന്നാണ് പറയുന്നത് , ഗോവൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത സൗദി വെള്ളക്ക ഇപ്പോൾ ഏവരും ഹൃദയം കൊണ്ട് സ്വീകരിക്കുമ്പോൾ, ഈ സംവിധായകന്റെ പുതിയ ചിത്രം ഏതെന്നറിയാനുള്ള കാത്തിരിപ്പിൽ കൂടിയാണ് മലയാളി പ്രേക്ഷകർ.