കോമഡിയും തഗ്ഗ് ഡയലോഗുകളുമൊക്കെ ചേർന്ന ഗെയിം ഷോ ആണ് സ്റ്റാർ മാജിക്. ടെലിവിഷൻ താരങ്ങളും മിമിക്രി ആർട്ടിസ്റ്റുകളുമൊക്കെ ചേർന്ന് രസകരമായ രീതിയിലാണ് ഷോ അവതരിപ്പിക്കുന്നത്. മാത്രമല്ല സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷക പിന്തുണ നേടിയെടുത്ത അനേകം താരങ്ങളുണ്ട്. അതിലൊരാൾ ഷോ യുടെ അവതാരക കൂടിയായ ലക്ഷ്മി നക്ഷത്രയാണ്.സ്റ്റാർ മാജിക്കിലൂടെ നിരവധി സുഹൃത്തുക്കളെ സ്വന്തമാക്കിയ ലക്ഷ്മി നടി അനുക്കുട്ടിയുമായി അടുത്ത സൗഹൃദത്തിലാണ്. ഏറ്റവും പുതിയതായി അനുവിന്റെ കൂടെ ഷോപ്പിങ്ങിന് ഇറങ്ങിയ വീഡിയോയാണ് ലക്ഷ്മി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അനുവിന്റെ വിവാഹത്തിനുള്ള ഷോപ്പിങ്ങാണെന്ന് പറഞ്ഞതോടെ ആരാധകരും അത്ഭുതത്തിലായി. സ്റ്റർ മാജിക്കിലായിരിക്കുമ്പോൾ മുതൽ അനുക്കുട്ടിയുടെ വിവാഹത്തെ കുറിച്ച് ചർച്ചകൾ നടക്കാറുണ്ട്. തങ്കച്ചനുമായിട്ടുള്ള കോംബിനേഷനാണ് അനുവിനെ ശ്രദ്ധേയാക്കിയത്. ഇപ്പോൾ അനുക്കുട്ടിക്ക് കല്യാണമുണ്ടെന്നും ഇനി വെഡ്ഡിങ് ഷോപ്പിംഗാണെന്നും ലക്ഷ്മി പറഞ്ഞതോടെ ബാക്കി വിശേഷങ്ങളറിയാനുള്ള ആകാംഷയിലായി ഏവരും.കൂടുതൽ അറിയാൻ വീഡിയോ കാണുക ,