പ്രഖ്യാപനം മുതൽ പാൻ ഭാഷാതീതമായ പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് ചിരഞ്ജീവി നായകനാവുന്ന, ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്‍ഫാദർ. മലയാളത്തിൽ വൻ വിജയം നേടിയ മോഹൻലാൽ ചിത്രത്തിൻറെ റീമേക്ക് ആയതിനാൽ മലയാളികളായ സിനിമാപ്രേമികളും ശ്രദ്ധിച്ച പ്രോജക്റ്റ് ആണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിന് തലേന്ന്, ഇന്നലെ നിർമ്മാതാക്കൾ ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടു. തെലുങ്കിലും ഹിന്ദിയിലുമായാണ് ടീസർ എത്തിയത്. തെലുങ്ക് പ്രേക്ഷകരിൽ വലിയൊരു വിഭാഗവും ടീസർ മികച്ചതെന്ന് പറയുമ്പോൾ മലയാളികളുടെ അഭിപ്രായം അതല്ല. പൃഥ്വിരാജ് സാങ്കേതികത്തികവോടെ ഒരുക്കിയ, ലൂസിഫർ ആയി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൻറെ തെലുങ്ക് റീമേക്കിൻറെ ടീസർ അമ്പേ മോശമാണെന്നാണ് മലയാളികളായ സിനിമാപ്രേമികളുടെ പ്രതികരണം.
ഗോഡ്‍ഫാദർ ടീസറിൻറെ യുട്യൂബ് ലിങ്കിനു താഴെ മോഹൻലാൽ ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള കമൻറുകളാണ് നിറയെ. ഒപ്പം ട്രോൾ പേജുകളിലും നിരവധി പോസ്റ്റുകൾ ഈ വിഷയത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളികൾക്കൊപ്പം ലൂസിഫർ കണ്ടിട്ടുള്ള മറുഭാഷാ പ്രേക്ഷകരും ചിത്രം ലൂസിഫറിനോളം എത്തില്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്. നിരവധി ട്രോളുകൾ ആണ് ആ ചിത്രത്തിന്റെ ടീസറിന് ലഭിച്ചത് , എന്നാൽ മലയാളത്തിൽ മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു അത് തെലുങ്കിൽ റീമാകെ ചെയ്തപ്പോൾ അത് മോശം ആയി എന്നാണ് ടീസർ കണ്ട പ്രേക്ഷകർ പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,