ബിഗ് ബോസ് മലയാള സീസൺ 4 എന്ന ഒറ്റ പരിപാടിയിലൂടെ കേരളക്കരയുടെ മനസ് കീഴടക്കിയ താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ.അടുത്തിടെ തന്റെ പുതിയ പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു.(Robin Radhakrishnan) ആരതി പൊടിയെന്ന പെൺകുട്ടിയാണ് തന്റെ പ്രണയിനി എന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നുമായിരുന്നു റോബിൻ പറഞ്ഞത്. ഇപ്പോഴിതാ ആരതിയെ എന്തുകൊണ്ട് പ്രണയിച്ചു എന്ന് വെളിപ്പെടുത്തുകയാണ് താരം. ഒരുപരിപാടിക്കിടെയാണ് റോബിൻ മനസ് തുറന്നത്. കഴിഞ്ഞ ദിവസം റോബിനെതിരെ ആക്റ്റിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ രംഗത്തെത്തിയിരുന്നു.
റോബിനെ പോലുള്ള ആളുകളെ എന്ത് ചെയ്തിട്ടാണ് ഇത്തരത്തിലുള്ള പരിപാടികളിലേക്ക് ക്ഷണിക്കുന്നതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ ചോദ്യം. ഇപ്പോഴിതാ ശ്രീലക്ഷ്മിക്ക് മറുപടി നൽകിയിരിക്കുകയാണ് റോബിൻ. കരുനാഗപ്പള്ളിയിൽ ഒരു പരിപാടിക്കിടെയായിരുന്നു റോബിൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.’റോബിൻ രാധാകൃഷ്ണനെ ഒക്കെ എന്തിനാണ് നാട്ടുകാരായ നാട്ടുകാരും കോളേജുകാരും സ്കൂളുകാരുമൊക്കെ ഗസ്റ്റ് ആയി വിളിക്കുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്. നാണം കെട്ട ജനത’, എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച സ്റ്റോറി. എന്നാൽ താൻ ആരെങ്കിലും ആയത് കൊണ്ടാണ് ശ്രീലക്ഷ്മി തനിക്കെതിരെ പോസ്റ്റിട്ടതെന്നാണ് റോബിന്റെ മറുപടി.കൂടുതൽ അറിയാൻ വീഡിയോ കാണുക ,