സിനിമാ ലോകത്തെ ഞെട്ടിച്ച മരണവാർത്തയായിരുന്നു നടി മീനയുടെ ഭർത്താവിന്റേത്. വിദ്യാസാഗറിന്റെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്നും സിനിമയിൽ നിന്നും നടി വിട്ട് നിൽക്കുകയാണ്. ഇപ്പോഴിതാ മീനയെ കാണാൻ എത്തിയിരിക്കുകയാണ് സിനിമാ മേഖലയിൽ നിന്നുള്ള കൂട്ടുകാരികൾ. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം മീനയെ ആശ്വസിപ്പിക്കാൻ എത്തിയത്. കൂട്ടുകാരികൾക്കൊപ്പമുള്ള ചിത്രങ്ങൾ മീന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ചിത്രങ്ങളിൽ ചിരിച്ച മുഖത്തോടെ നിൽക്കുന്ന മീനയെ കണ്ടതോടെ ആരാധകർ സന്തോഷം പ്രകടിപ്പിച്ച് എത്തുകയാണ്. എന്നാൽ എല്ലാവരുടെയും കണന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഈ ചിരിയാണ് ഞങ്ങൾക്കു കാണേണ്ടത്’ എന്നും കമന്റുകളുണ്ട്. തമിഴ് ആരാധകരും കമന്റുമായി എത്തുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഈ വർഷം ജൂൺ 28നാണ് മീനയുടെ ഭർത്താവും എൻജിനീയറുമായ വിദ്യാസാഗർ മരണപ്പെടുന്നത് ,