Articles

പരിഹാസവും വേദനയും സങ്കടവും ഇല്ലാത്ത ലോകത്തേക്ക് പ്രഭുലാൽ യാത്രയായി

കേരളത്തിലെ എല്ലാവര്ക്കും പരിചയം ഉള്ള ഒരു മുഖം തന്നെ ആയിരുന്നു പ്രഭുലാൽ പ്രസന്നൻ എന്ന ഒരു വ്യക്തിയുടെ , മാലിഗ്നന്റ് മെലോമ എന്ന സ്‌‌കിൻ കാൻസറിനോട് പൊരുതി ജീവിച്ച ആലപ്പുഴ സ്വദേശി പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു എന്നാ വാർത്ത ആണ് ഇപ്പോൾ എല്ലാവരെയും വിഷമത്തിൽ ആക്കിയ ഒരുവാർത്ത . മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് പ്രഭുലാൽ.വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു.

 

ചികിത്സയിലായിരിക്കെയാണ് പ്രഭുലാലിന്റെ മരണം. ചെലവേറിയ ഇമ്മ്യൂണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രഭുലാലിന്റെ മരണം. എല്ലാവരെയും വിഷമത്തിൽ ആക്കുകയും ചെയ്ത ഒരു സംഭവം ആണ് , അടുത്തിടെയായി അദ്ദേഹത്തിന്റെ വലതു തോളിൽ ഒരു മുഴ രൂപപ്പെട്ടിരുന്നു.

ഇത് പഴുത്തതിന് പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിൽ മുഴ ക്യാൻസർ ആണെന്ന് കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും പ്രഭുലാലിന്റെ വലതു കയ്യിന്റെ ചലന ശേഷി പൂർണമായും നഷ്ടമായിരുന്നു.ഈ ക്യാൻസർ മാറാൻ ഇമ്മ്യൂണോ തെറാപ്പി ചികിത്സയാണ് ആവശ്യം. വളരെ ചിലവേറിയ ഈ ചികിത്സ സുമനസ്സുകളുടെ സഹായത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയായിരുന്നു അദ്ദേഹത്തെ മരണം കീഴടക്കിയത്.രോഗാവസ്ഥയുണ്ടാക്കിയ പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിട്ട വ്യക്തിയായിരുന്നു പ്രഭുലാൽ. ചെറുപ്പം മുതലേ പഠനത്തിൽ മിടുക്കനായിരുന്നു അദ്ദേഹം. പാട്ടുകാരൻ, ചിത്രകാരൻ, പ്രഭാഷകൻ എന്നീ നിലയിലും പ്രഭുലാൽ ശ്രദ്ധേയനാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

പരിഹാസവും വേദനയും സങ്കടവും ഇല്ലാത്ത ലോകത്തേക്ക് പ്രഭുലാൽ യാത്രയായി
To Top