നമ്മുടെ നാട്ടിൽ നിരവധി പേരാണ് ജോലി ആവശ്യങ്ങൾക്കായി വിദേശരാജ്യങ്ങളിൽ താമസിക്കുന്നത്. പലപ്പോഴും നിശ്ചിത കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തുമ്പോൾ കാര്യമായ കരുതൽ ഒന്നും ഇവരുടെ കൈവശം ഉണ്ടാകാറില്ല. തുടർന്നുള്ള ചികിത്സ ചിലവുകൾക്കും, മക്കളുടെ വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങൾക്കുമെല്ലാം പണം ഇല്ലാത്ത ഒരു അവസ്ഥ പല പ്രവാസികളും അഭിമുഖീകരിക്കുന്ന താണ്. എന്നാൽ പ്രവാസികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് എന്നിവ സംയുക്തമായി ആരംഭിച്ച പ്രവാസി ഇൻഷുറൻസ്, പ്രവാസി പെൻഷൻ എന്നിവ ലഭിക്കുന്നതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ
പ്രവാസജീവിതം നയിക്കുന്ന മിക്കവർക്കും പാസ്പോർട്ട് അല്ലെങ്കിൽ വിസ കൈവശമുണ്ട് എങ്കിലും നോർക്ക നൽകുന്ന നോർക്ക ഐഡി ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ പ്രവാസികളുടെ സർക്കാറിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഇത്തരത്തിലുള്ള ഒരു പ്രവാസി ഐഡി കാർഡ് നിർബന്ധമാണ്. പല ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ഫോട്ടോ പതിപ്പിച്ച ഇത്തരം ഒരു ഐഡി കാർഡ് ലഭിക്കുന്നതിന് വേണ്ടി നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴിയാണ് അപ്ലൈ ചെയ്യേണ്ടത്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,