കേരള സർക്കാർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് വിതരണത്തിന് ചൊവ്വാഴ്ച മുതൽ തുടക്കം. മഞ്ഞക്കാർഡുള്ളവർക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭിക്കും. ഓഗസ്റ്റ് 29, 30, 31 തിയതികളിൽ നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1, 2, 3 തിയതികളിൽ വെള്ള കാർഡുടമകൾക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഈ തീയ്യതികളിൽ ഒണക്കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് 4, 5, 6,7 തിയതികളിൽ വാങ്ങാൻ സാധിക്കും.തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്.
മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇത്തവണ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ അവരവരുടെ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ സാധിക്കുകയുള്ളൂ. നിശ്ചയിച്ച തീയ്യതികളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് 4, 5, 6, 7 തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും ഓണക്കിറ്റ് സ്വീകരിക്കാൻ കഴിയും. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങൾ അറിയുന്ന സർക്കാർ ആണ് ഇവിടെയുള്ളതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
3https://youtu.be/VPaaypo9PI8