പുത്തൻ കാർ സ്വന്തമാക്കി നടി മല്ലിക സുകുമാരൻ. എംജി ഹെക്‌ടർ പ്ലസ് എസ്‌യുവിയാണ് നടി വാങ്ങിയിരിക്കുന്നത്. കാർ ഷോറൂമിൽ നിന്നുമുള്ള മല്ലികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കാർ കണ്ടപ്പോൾ മൊത്തത്തിൽ എൻ്റെയൊരു സൗന്ദര്യം കാറിനും തോന്നി. അങ്ങനെയാണ് എംജി ഹെക്‌ടർ തെരഞ്ഞെടുക്കുന്നത് എന്ന് മല്ലിക തമാശരൂപേണ പറയുന്നു. കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരെ കൂട്ടി അമ്മൂമ്മക്കൊന്ന് കറങ്ങാൻ പോകണം. ഇത്തവണ ഓണത്തിന് എല്ലാവരും കൂടി തിരുവനന്തപുരത്ത് ആയിരിക്കും കൂടുന്നത്. അക്കൂട്ടത്തിലെ അതിഥിയായിരിക്കും ഈ പുതിയ കാർ. വാഹനം വാങ്ങാൻ വരുന്നതിന് മുമ്പുള്ള ടെസ്റ്റ് ഡ്രൈവിന് പൃഥ്വിരാജും ഭാര്യ സുപ്രിയയും കണ്ടിരുന്നു.
ടെസ്റ്റ് ഡ്രൈവിന് ഇന്ദ്രജിത്താണ് വന്നത്. രണ്ടു പേരും ഇനി ഫോട്ടോയ്ക്ക് വേണ്ടി കാത്തിരിക്കുക ആണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. കൊച്ചി ഷോറൂമിൽ നിന്നാണ് മല്ലിക സിൽവർ നിറത്തിലുള്ള എസ്‌യുവി വാങ്ങിയത്. 16.15 ലക്ഷം രൂപ മുതൽ 20.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വലിയ വൈറൽ തന്നെ ആണ് ഈ വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണുക ,