Articles

മറ്റൊരു മലയാളിക്കും ഈ വേദിയിൽ ഇങ്ങനെയൊരു ആദരവ് കിട്ടിയിട്ടില്ല നഞ്ചിയമ്മക്ക് ലഭിച്ചത്

അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു ഗാനത്തിലൂടെ ജനമനസുകളിൽ ഇടം നേടിയ ഒരാൾ ആണ് നഞ്ചിയമ്മ ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ നാടൻപാട്ട് പാടി മലയാളത്തിന്റെ അഭിമാനം നഞ്ചിയമ്മ. ഏറ്റവും മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു നഞ്ചിയമ്മയുടെ പാട്ട്. ദാദാസാഹെബ് ഫാൽക്കെ പുരസ്കാര ജേത്രി ആശാ പരേഖിനൊപ്പമിരുന്നാണ് നഞ്ചിയമ്മ പാടിയത്. പുരസ്കാരത്തിന് അർഹയാക്കിയ ‘അയ്യപ്പനും കോശിയും‘ എന്ന ചിത്രത്തിലെ ഗാനമാണ് നഞ്ചിയമ്മ ആശാ പരേഖിന് വേണ്ടി പാടിയത്. നഞ്ചിയമ്മ പാടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നഞ്ചിയമ്മയുടെ പാട്ട് കേട്ട് സംഘാടകരും കേന്ദ്രമന്ത്രിമാരും അടക്കം അടുത്തേക്ക് വരുന്നതും കൈയ്യടിച്ച് താളം പിടിക്കുന്നതും വീഡിയോയിൽ കാണാം.

 

 

ഒട്ടും പരിഭ്രമിക്കാതെ തനത് ഭാവത്തിൽ പാട്ടുപാടി പുഞ്ചിരിക്കുന്ന നഞ്ചിയമ്മയ്‌ക്ക് ആശാ പരേഖും കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂറും എൽ മുരുഗനും നന്ദി പറയുന്നതും വീഡിയോയിൽ കാണാം.നഞ്ചിയമ്മ പാടുന്ന വീഡിയോ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തേ, രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നും മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ എഴുന്നേറ്റ് നിന്ന്, കരഘോഷത്തോടെയാണ് സദസ്സ് നഞ്ചിയമ്മയെ ആദരിച്ചത്. തമിഴ് സൂപ്പർ താരം സൂര്യയും മറ്റു പ്രമുഖരും പങ്കെടുത്തിരുന്നു , സദസുമുഴുവൻ നിലക്കാത്ത കരഘോഷംതന്നെ ആയിരുന്നു നഞ്ചിയമ്മ അവാർഡ് വാങ്ങാൻ വന്നപ്പോൾ ഉണ്ടായിരുന്നത് , മുഖത്തു നിന്നും ഒരിക്കലും മായാത്ത ചെറുപുഞ്ചിരിയും ആയി ആണ് നഞ്ചിയമ്മ എത്തിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top