Articles

നമിതാ പ്രമോദിനോട് ലാൽ ജോസ് പറഞ്ഞത് പരസ്യമായി

നടൻ ശ്രീനാഥ് ഭാസി തെറിവിളിച്ച സംഭവം കത്തിനിൽക്കുമ്പോൾ ആണ് സംവിധായകരിൽ നിന്നും സീനിയർ നാടൻമാരിൽ നിന്നും പുതുമുഖങ്ങൾക്കും യുവ നടി നടന്മാർക്ക് കിട്ടുന്ന തെറിവിളികളുടെ സംഭവും സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുകയാണ്‌. ഒക്ടോബർ അഞ്ചിന് സോണി ലൈവ് വഴി പ്രദർശനത്തിന് എത്തുന്ന ജയസൂര്യ ചലച്ചിത്രം ഈശോയിൽ നമിത പ്രമോദ് ആണ് നായിക, രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് നമിതയുടെ ചിത്രം പ്രക്ഷകരിലേക്ക് എത്തുന്നത്. ഈ അവസരത്തിൽ ദുൽഖറുമായിട്ടുള്ള വിക്രമാദിത്യൻ എന്ന സിനിമ ചിത്രീകരിക്കുന്നതിന് ഇടയിൽ അതിന്റെ സംവിധായകൻ ലാൽജോസ് പരസ്യമായി വഴക്ക് പറഞ്ഞത് നമിത പ്രമോദ് വെളിപ്പെടുത്തുന്നത് ശ്രദ്ധയമാണ്.ആ സിനിമയുടെ ഗാന രംഗത്തിൽ വരികൾ തെറ്റായി പറഞ്ഞതാണ് ലാൽജോസിനെ പ്രകോപിപ്പിച്ചത്. എല്ലാരുടെയും മുന്നിൽ വെച്ച് തന്നെ വഴക്ക് പറഞ്ഞപ്പോൾ താൻ ആകെ വിളറിപ്പോയി എന്നും നമിത പറയുന്നു.

 

വിക്രമാദിത്യൻ സിനിമയിൽ ഒരുങ്ങി കൊങ്കിണി പാട്ടുണ്ട് പാട്ടിനിടക്കാന് സംഭവം. എനിക്ക് ഇപ്പോഴും അതറിയില്ല. ഏഴ്, എട്ട് ലൈനുള്ള കൊങ്കിണി പാട്ട് പാടാൻ പറഞ്ഞു. അപ്പോൾ താൻ പുള്ളിയെ പറ്റിക്കാനായി തെറ്റായി പാടി. ക്യാമറ വെച്ചിരിക്കുന്നത് എങ്ങനെ ആണെന്ന് അറിയില്ല. ഫോർട്ട് കൊച്ചിയിലാണ് ഷൂട്ട് നടക്കുന്നത്. ക്രൂ മെംബേഴ്‌സും ഷൂട്ട് കാണാൻ എത്തിയവരുമായി എല്ലാം തിരക്കിലാണ്. ഞാൻ വരികൾ തെറ്റിച്ചപ്പോൾ ലാൽജോസ് മൈക്കിലൂടെ കഴുതേ പറ്റില്ലേ വേറെ വല്ല പണിക്കും പൊടി എന്ന് പറഞ്ഞു. പുള്ളി ഇത് കോമഡി ആയിട്ടും, സീരിയസ് ആയിട്ടും പറഞ്ഞതാകാം. പക്ഷെ എല്ലാരും അത് കേട്ടല്ലോ എന്ന വിഷമം ആയിരുന്നു. ഞാൻ ആകെ കരഞ്ഞ് പോയ നിമിഷം നമിത പ്രമോദ് പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക

To Top