Articles

മണി വരാൻ ഈ ചെടി വീടിന്റെ ഏത് ഭാഗത്ത് വയ്ക്കണം

നമ്മൾ എല്ലാവരും വിശ്വാസത്തോടെ ജീവിക്കുന്നവർ ആണ് , ജീവിതത്തിൽ പുരോഗതിക്ക് വേണ്ടിയാണെങ്കിൽ ഒരൽപം വിശ്വാസങ്ങളെ മുറുകിപിടിക്കുന്നതാണ് നല്ലത്. വാസ്തു-ഫെങ്‌ഷുയി പ്രകാരം വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്. അതിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാൻറ് വയ്ക്കുന്നത് ഉത്തമമാണ്.എന്നാൽ ഫെങ്‌ഷുയി പ്രകാരം മണിപ്ലാന്റ് വീട്ടിൽ വെറുതേ വളർത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. ഇവ കൃത്യമായി ചെയ്താൽ മാത്രമേ ഗുണമുണ്ടാകൂ. വീടിനുള്ളിൽ കൃത്യമായ സ്ഥാനത്ത് ക്രമീകരിക്കുകയാണെങ്കിൽ മണി പ്ലാന്റ് ഭാഗ്യം കൊണ്ടുവരുമെന്ന് പറയുന്നു , എന്നാൽ ചില ചില വൃക്ഷങ്ങൾ വീടിരിക്കുന്ന സ്ഥലത്ത് നിന്നാൽ വീട്ടുകാർക്ക് നല്ല ഗുണമുണ്ടാകുമെന്നായിരുന്നു പണ്ടുള്ളവരുടെ വിശ്വാസം.. അശോകം, വേപ്പ്, കൂവളം, നെല്ലി, ഇലഞ്ഞി, വഹ്നി, പുന്ന, നെന്മേനി വാക, ദേവദാരു, പ്ലാശ്, ചന്ദനം, ചെമ്പകം എന്നിവയാണ് മംഗളകരമായ വൃക്ഷങ്ങളായി കരുതപ്പെടുന്നത്.

 

 

എന്നാൽ ചില വൃക്ഷങ്ങൾ വീടിനു അത്ര ഉത്തമമല്ലെന്നും പറയാറുണ്ട്.കരിങ്ങാലി, മുരിക്ക്, എരിക്ക്, കാഞ്ഞിരം, താന്നി എന്നീ വൃക്ഷങ്ങൾ ഗൃഹ പരിസരത്ത് നിൽക്കുന്നത് അശുഭമാണെന്നും പറയുന്നു. ഈ വൃക്ഷങ്ങൾ വീടിന്റെ ചുറ്റുവളപ്പിൽ നിന്ന് ഒഴിവാക്കണമെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇവ മുറിച്ചു മാറ്റണമെന്ന് നിർബന്ധമില്ല. അതിനു പകരം അതിനു സമീപം തന്നെ ശുഭവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ദോഷഫലങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.കുടുംബത്തിൽ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ വീടിനു ചുറ്റും ചില സസ്യ വൃക്ഷാദികൾ നട്ടു വളർത്താം .വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗം ഒഴിവാക്കി വേണം വൃക്ഷങ്ങൾ നടാൻ. “പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം” എന്നാണല്ലോ പ്രമാണം . അതിനാൽ വീടിനടുത്തു വൃക്ഷങ്ങൾ നടാൻ പാടില്ല. വീടിനോടു ചേർന്ന് മരമുണ്ടെങ്കിൽ വെട്ടുന്നതിൽ തെറ്റില്ല ,പകരം രണ്ടു മരങ്ങൾ നട്ടുവളർത്തണം.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top