മലയാളസിനിമയുടെ ഏറ്റവും വലിയ കൂട്ടുകെട്ടായ നടൻമാർ ആണ് ശ്രീനിവാസനും മോഹൻലാലും മലയാളികളെ ഒന്നിച്ചു ചിന്തിപ്പിച്ചതും ചിരിപ്പിച്ചതും ഇവർ മുന്നോട്ടു പോയി എന്നാൽ ഇപ്പോൾ ഇവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ് , തലമുറവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന രണ്ട് കഥാപാത്രങ്ങളാണ് ദാസനും വിജയനും. സിനിമ പുറത്ത് ഇറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ഇവർ സൃഷ്ടിച്ച ഓളം മാറി കടക്കാൻ മറ്റൊരു ജോഡിക്കും കഴിഞ്ഞിട്ടില്ല. ഇന്നും സോഷ്യൽ മീഡിയയിൽ ദാസനും വിജയനും വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ദാസനും വിജയനും പ്രേക്ഷകർക്ക് മുന്നിൽ ഒന്നിച്ച് എത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലും താരസംഘടനയായ അമ്മയും ചേർന്ന് അവതരിപ്പിക്കുന്ന മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയിലാണ് മോഹൻലാലും ശ്രീനിവാസനും വേദി പങ്കിട്ടത്.
ആശുപത്രിവാസത്തിന് ശേഷം ശ്രീനിവാസൻ എത്തുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്.തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. തങ്ങളുടെ പ്രിയപ്പെട്ട ദാസനേയും വിജയനേയും തിരിച്ചു വേണെമെന്നും ഇതുപോലൊരു കോമ്പോ സ്വപ്നത്തിൽ മാത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒപ്പം പഴയത് പോലെ മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമായി ശ്രീനിവാസൻ എത്രയും വേഗം സിനിമയിൽ മടങ്ങി വരട്ടെ എന്നും ആരാധകർ പറയുന്നു. അതുപോലെ തന്നെ മോഹൻലാലും പറയുന്ന ഈ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്ത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,