Articles

കോടികൾ എറിഞ്ഞ് ലാലേട്ടനെ സ്വാന്തമാക്കി വീണ്ടും തെലുങ്ക് ചിത്രം

പാൻ ഇന്ത്യൻ ചിത്രവുമായി മോഹൻലാൽ. ‘ഋഷഭ’ എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കരാറിൽ ഒപ്പിടുന്നതിന്റെ ഭാഗമായി മോഹൻലാൽ ദുബായിൽ ആണിപ്പോൾ.

ജീത്തു ജോസഫിന്റെ റാം എന്ന ചിത്രമാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മോൺസ്റ്റർ, എലോൺ, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്റെയും വിവേകിന്റെയും തുടങ്ങി ഒട്ടേറെ പ്രൊജക്ടുകൾ മോഹൻലാലിന്റേതായി ഒരുങ്ങുന്നു. അതിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും ഉൾപ്പെടുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘ഋഷഭ’ ഒരു വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും.

To Top