Articles

പരസ്യ രംഗത്തും അപൂർവ്വ റെക്കോഡ് ഇട്ട് മോഹൻലാൽ

ഇന്ത്യയിൽ ആദ്യമായി ഒരു പരസ്യ ചിത്രത്തിന് തിയേറ്റർ പ്രീമിയർ ഷോ. കിവി പ്രീമിയം ഐസ്ക്രീമിനു വേണ്ടി മോഹൻലാൽ അഭിനയിച്ച പരസ്യമാണ് പ്രീമിയറിന് ഒരുങ്ങുന്നത്. ഫൈസൽറാസി ആണ് സംവിധാനം. ബൈസിക്കിൾ ഫിലിംസും അസ്‌ട്രോയിഡ് മീഡിയ ഇന്റർനാഷണലും ചേർന്ന് പ്രദശനത്തിനെത്തിക്കുന്ന പരസ്യം തിയേറ്റർ പ്രീമിയർ ആകുമെന്ന് കിവിയുടെ മാനേജിങ് ഡിറക്ടേഴ്സ് സമീം അൻസാരി, ഹസ്‌കർ അലി എന്നിവർ അറിയിച്ചു.’ഒരു വലിയ സിനിമ തിയേറ്ററിൽ എത്തുന്നത് പോലെ ആദ്യമായായിരിക്കും ഒരു പരസ്യത്തിന്റെ പ്രീമിയർ ഷോ നടക്കാൻ പോകുന്നത്. ഇടപ്പള്ളി വനിതാ തിയേറ്ററിൽ   ഈ ചരിത്ര നിമിഷം സാധ്യമാകുന്നത്  മാനേജിംഗ് ടീം ആറിയിച്ചു.

 

 

ബൈസിക്കിൾ ഫിലിംസിന് വേണ്ടി അമീനയും, ആസ്റ്റ്രൊയിഡ് മീഡിയ ഇന്റർനാഷ്ണലിന് വേണ്ടി ബിന്ദുഭായി പദ്മയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പരസ്യത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ ആണ്. സുഹൃത് നിഖിലും ചിത്രത്തിൽ ഔസേപ്പച്ചനൊപ്പം പ്രവർത്തിച്ചു. ‘മാരി’, ‘തിരുചിത്രമ്പലം’, ‘പാട്ടാസ്’, ‘എങ്കേയും എപ്പോതും’ തുടങ്ങിയ വലിയ ഹിറ്റ് സിനിമകളുടെ ക്യാമറാമാൻ ഓംപ്രകാശ് ആണ് പരസ്യത്തിനായി ക്യാമറ ചലിപ്പിച്ചത്.

To Top