Articles

വിസ്മയയെക്കുറിച്ച് മോഹൻലാൽ പറയുന്നു അഭിമാന നിമിഷങ്ങൾ

മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തിയേക്കുമെന്ന തരത്തിലായിരുന്നു വിലയിരുത്തലുകൾ. അച്ഛൻ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിൽ താരപുത്രിയും പ്രവർത്തിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. അതിനിടയിലാണ് തന്റെ സർപ്രൈസിനെക്കുറിച്ച് പറഞ്ഞ് വിസ്മയ തന്നെ എത്തിയത്. മോഹൻലാലിന്റെ മകൾ വിസ്മയയുടെ കവിതാ സമാഹരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാർത്തയാണ് നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

 

 

എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്., മോഹൻലാൽ തന്നെ ആണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് അറിയിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top