തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് വിജയ ദേവരകൊണ്ട . വിജയ് നായകനായെത്തുന്ന ‘ലൈഗർ’ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തി പ്രേക്ഷകരെ ആവശേത്തിലാഴ്ത്തിയിരിക്കുകയാണ് വിജയ്. കലൂർ സ്റ്റേഡിയത്തിൽ വച്ച് വൈകുന്നേരം ആറ് മണിക്കാണ് പരിപാടികൾ നടന്നത്.മലയാള താരങ്ങളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യങ്ങൾക്ക് വിജയ് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാൽ എന്ന പേര് കേൾക്കുമ്പോൾ ലയൺ എന്നും മമ്മൂട്ടി എന്ന് കേൾക്കുമ്പോൾ ടൈഗർ എന്നുമാണ് ഓർമ്മവരികയെന്ന് താരം പറയുന്നു.ദുൽഖറിനെ ഭയങ്കര ഇഷ്ടമാണെന്നും അങ്ങനെ നോക്കിയാൽ മമ്മൂക്ക എൻ്റെ അങ്കിൾ ആണെന്നും താരം പറയുന്നു.
ഫഹദ് ഫാസിലിനെ കണ്ണ് കൊണ്ട് അഭിനയിക്കുന്ന ആളാണെന്നും ടൊവിനോ തോമസ് ഹാഡ്സം ആണെന്നും വിജയ് കൂട്ടിച്ചേർക്കുന്നു. കേരള സദ്യ കഴിക്കുന്ന ചിത്രവും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ‘ലൈഗർ’ സ്പോർട്സ് ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് വേഷമിടുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,