ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മിന്നും ജയം ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ആരാധകർ. അവസാന ഓവർവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ വിരാട് കോഹ്‌ലിയും അശ്വിനും ചേർന്നാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. കോഹ്‌ലിയായിരുന്നു കളിയിലെ താരം. പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മത്സര വിജയാഘോഷ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുള്ളത്. അവസാന ബോളിൽ അശ്വിന്റെ ഷോട്ടിൽ ഇന്ത്യ ജയിച്ചപ്പോൾ ദ്രാവിഡ് സന്തോഷം കൊണ്ട് ടീമംഗങ്ങൾക്ക് കൈകൊടുത്തു. ഇന്നിങ്സ് കഴിഞ്ഞ് മടങ്ങി എത്തിയ കോഹ്ലിയെ കെട്ടിപ്പിടിച്ചു. നായകൻ രോഹിത് ശർമ്മയാകട്ടെ കോഹ്ലിയെ എടുത്തുയർത്തുകയും ചെയ്തു. എന്നാൽ ഈ കാര്യം അറിഞ്ഞ എല്ലാവരും വലിയ സന്തോഷം തന്നെ ആണ് പങ്കുവെച്ചത് , പ്രമുഖ താരങ്ങളും ഇന്ത്യൻ ടീമിന് വേണ്ടി ആശംസകൾ അറിയിക്കുകയും ചെയ്തു ,
മമ്മൂട്ടിയും മോഹൻലാലും ദുൽഖറും എല്ലാം സോഷ്യൽ മീഡിയയയിൽ ആശംസകൾ അറിയിച്ചു രംഗത്തു വരുകയും ചെയ്തു , എന്നാൽ ഇത് എല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , വലിയ ഒരു ആഘോഷം താനെ ആയിരുന്നു സോഷ്യൽ മീഡിയയിൽ വന്നത് , അവസാന ഓവറിൽ 16 റൺസാണ് ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്തിൽ തന്നെ പണ്ഡ്യ പുറത്തായി. പിന്നീടെത്തിയ ദിനേശ് കാർത്തിക് കോഹ്ലിക്ക് സിംഗിൾ നൽകി അടുത്ത പന്തിൽ ഡബിൾ നേടിയ കോഹ്‌ലി തൊട്ടടുത്ത പന്തിൽ സിക്‌സ് നേടി വിജയ പ്രതീക്ഷ നൽകി. ഇതിനിടെ ക്രീസ് വിട്ടിറങ്ങിയ കാർത്തിക്കിനെ റിസ്വാൻ പുറത്താക്കി. അവസാന പന്ത് വൈഡ്, പകരമെത്തിയ പന്തിൽ ബൗണ്ടറി നേടി അശ്വിൻ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.കൂടുതൽ അറിയാൻ വീഡിയോ കാണുക ,