താടി എടുത്തിട്ടേ അഭിനയിക്കൂ! ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ പടം – Lijo Jose Pellissery’s Mohanlal film

മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തി പ്രമേയമാകുന്ന സിനിമ 2023ൽ ആരംഭിക്കാനാണ് ചർച്ചകൾ പറയുന്നത് . (Lijo Jose Pellissery’s Mohanlal film)നാടൻ ഗുണ്ടയായി മോഹൻലാൽ പ്രത്യക്ഷപ്പെടുമെന്നും കേൾക്കുന്നു. ജീത്തു ജോസഫ് ചിത്രം റാം പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ-ലിജോ സിനിമ ആരംഭിക്കുക.

കഴിഞ്ഞ മാസമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷമാണ് സിനിമ വീണ്ടും തുടങ്ങിയത്.മമ്മൂട്ടി നായകനായെത്തുന്ന ന‍ൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ പ്രോജക്ട്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുന്നു ,ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ സങ്കൽപ്പങ്ങൾക്ക് വേറിട്ട വഴികൾ തീർക്കുന്ന സംവിധായകനാണ്.

അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങൾക്കുമായി മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നു.വലിയ വാർത്തകളിൽ നിറഞ്ഞ ഒരു കാര്യം തന്നെ ആണ് ഇത് , എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ ഒരു സുപ്രധാന വേഷം തന്നെ ആണ് ചെയുന്നത്, എന്നാൽ ഈ ചിത്രത്തിൽ മോഹൻലാൽ താടി വേഷം ഉപേക്ഷിക്കുന്നു എന്ന ഒരു പ്രതേകതയും ഉണ്ട് എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ മോഹൻലാൽ താടി ഉപേക്ഷിക്കില്ല എന്ന വാർത്തകളും മുൻപ്പ് പറഞ്ഞത് ആണ് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മോഹൻലാൽ താടി കളഞ്ഞു ലിജോ ജോസ് പല്ലിശേരിയുടെ സിനിമയിലേക്ക് വരും എന്നാണ് പറഞ്ഞത് , ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,