Articles

മോഹൻലാലിന് ലിജോ പടം ഉറപ്പായി ചിത്രീകരണം ഉടൻ

മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തി പ്രമേയമാകുന്ന സിനിമ 2023ൽ ആരംഭിക്കാനാണ് ചർച്ചകൾ പറയുന്നത് . നാടൻ ഗുണ്ടയായി മോഹൻലാൽ പ്രത്യക്ഷപ്പെടുമെന്നും കേൾക്കുന്നു. ജീത്തു ജോസഫ് ചിത്രം റാം പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ-ലിജോ സിനിമ ആരംഭിക്കുക. കഴിഞ്ഞ മാസമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷമാണ് സിനിമ വീണ്ടും തുടങ്ങിയത്.മമ്മൂട്ടി നായകനായെത്തുന്ന ന‍ൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ പ്രോജക്ട്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുന്നു ,ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ സങ്കൽപ്പങ്ങൾക്ക് വേറിട്ട വഴികൾ തീർക്കുന്ന സംവിധായകനാണ്. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങൾക്കുമായി മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നു.

 

 

‘മോൺസ്റ്റർ’, ‘എലോൺ, ‘റാം’, എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ‘പുലിമുരുകനു’ ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ ഒക്ടോബറിലായിരിക്കും റിലീസ്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് ‘മോൺസ്റ്ററി’ന്റെ തിരക്കഥാകൃത്തും. ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ‘റാമി’ലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. മോഹൻലാൽ സിനിമകൾ ആയി റിലീസ് ചെയ്യാൻ നിരവധി സിനിമകൾ ആണ് ഉള്ളത് , എന്നാൽ ലിജോ ജോസിനൊപ്പം ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ഉള്ള കാത്തിരിപ്പാണ് ആണ് ആരാധകർ കാത്തിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക

To Top