താര സംഘടനയായ അമ്മയും മഴവിൽ മനോരമയും സംയുക്‌തമായി സംഘടിപ്പിക്കുന്ന മഴവിൽ എൻറർടെയ്‌ൻമെൻറ് അവാർഡ് 2022 പ്രൊമോ വീഡിയോയിലാണ് ശ്രീനിവാസനെ ചുംബിക്കുന്ന മോഹൻലാലിനെ കാണാനാവുക. ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മഴവിൽ എൻറർടെയ്‌ൻമെൻറ് അവാർഡ് കോവിഡ് എല്ലാം കഴിഞ്ഞു വരുന്ന ഒരു പരുപാടി ആണ് , മലയാളസിനിമയിലെ എല്ലാവരും ഒരുമിച്ചു എത്തുന്ന ഒരു ഷോ തന്നെ ആണ് ഇത് മഴവിൽ മനോരമ തന്നെ ആണ് സംപ്രേക്ഷണം ചെയുന്നത് .ഏറെ കാലം, അസുഖാവസ്ഥയിൽ ആയിരുന്ന മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദാസനും വിജയനും ഇന്നും ആരാധക ഹൃദയങ്ങളിലുണ്ട്. മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് സിനിമകളാണ് പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ഒരേ വേദി പങ്കിട്ടിരിക്കുകയാണ്.
ഒന്നിച്ചൊരു വേദി പങ്കിട്ടപ്പോൾ ശ്രീനിവാസൻറെ കവിളിൽ മോഹൻലാൽ സ്‌നേഹ ചുംബനം നൽകി.വലിയ ഒരു വൈറൽ തന്നെ ആയിരുന്നു അത് ,സംവിധായകൻ സത്യൻ അന്തിക്കാടും ഇവർക്കൊപ്പമുണ്ട്.സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേർ ഇരുവരുടെയും സൗഹൃദ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. രമേഷ് പിഷാരടി, അജു വർഗീസ്, ഹണി റോസ് തുടങ്ങിയവർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഈ പരിപാടിയുടെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
മഴവിൽ എൻറർടെയ്‌ൻമെൻറ് അവാർഡ്