മമ്മൂട്ടി ശ്രീലങ്കയിൽ ചിത്രീകരണം തുടങ്ങി

Ranjith K V

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ലങ്കൻ സർക്കാർ. വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് ഷൂട്ടിങ്ങിനായുള്ള താരത്തിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. സഞ്ചാരികളെയും സിനിമാ ചിത്രീകരണ സംഘങ്ങളെയും ലങ്കയിലേക്ക് എത്തിക്കുന്നതിൽ ഗുണം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെ അടക്കമുള്ളവരോട് മമ്മൂട്ടി സംസാരിച്ചു. ടൂറിസം മന്ത്രി നേരിട്ടെത്തി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്.ശ്രീലങ്കയിലേക്ക് ആളുകൾ വരാൻ മടി കാണിക്കുന്ന സമയത്താണ് മമ്മൂട്ടി ചിത്രീകരണത്തിനായി ലങ്കയിൽ എത്തിയത്.

 

ഇതോടെ വലിയ പ്രാധാന്യമാണ് ലങ്കൻ അധികൃതർ അദ്ദേഹത്തിന് നൽകിയത്. ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യയും മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എം.ടി വാസുദേവൻ നായരുടെ രചനയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്ര കുറിപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് നടൻ ശ്രീലങ്കയിൽ എത്തിയത്.എന്നാൽ അവിടെ വെച്ച് ഭക്ഷണ കഴിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ഞണ്ടും കുട്ടിയുള്ള ഭക്ഷണം കഴിക്കുന്ന മമ്മൂട്ടിയുടെ ചിത്രം ആയിരുന്നു വൈറൽ ആയതു , കൂടുതൽ അറിയാൻ വീഡിയോ കാണുക