Articles

മമ്മൂക്കയ്ക്ക് അറിയാം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഈ ചിത്രങ്ങൾ റിലീസ് ചെയ്യും

മലയാള സിനിമകളുടെ റിലീസ് ആണ് ഈ ആഴ്ചയിൽ നടക്കാൻ ഇരിക്കുന്നത് മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങൾ ആണ് പൂജ റിലീസ് ആയി ഏതാണ് ഇരുന്നത് , എന്നാൽ അത് എല്ലാം മറിയത്തിന്റെ വിഷമത്തിൽ ആണ് എല്ലാവരും , മമ്മൂട്ടി ചിത്രം റോഷാക്കും നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ്സും റിലീസ് നീട്ടിയതോടെ ഈ ആഴ്ച തിയറ്ററുകളിലെത്തുന്ന വലിയ റിലീസുകൾ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനും സുരേഷ് ഗോപിയുടെ മേം ഹൂ മൂസയും മാത്രമാകും. പൊന്നിയിൻ സെൽവനും മേം ഹൂ മൂസയും 30ന് തിയറ്ററുകളിൽ എത്തും. ധനുഷ്‍–സെൽവരാഘവൻ ചിത്രം നാനേ വരുവേൻ –ഈ മാസം 29, വിക്രംവേദ ഹിന്ദി –30 എന്നിവയാണ് ഈ ആഴ്ച തിയറ്ററുകളിലെത്തുന്ന മറ്റ് സിനിമകൾ.

പൊന്നിയിൻ സെൽവന്റെ മലയാളം പതിപ്പാകും മിക്ക തിയറ്ററുകളിലും റിലീസ് ചെയ്യുക. ശങ്കർ രാമകൃഷ്ണനാണ് മലയാളം പതിപ്പിന് സംഭാഷണം തയാറാക്കിയിരിക്കുന്നത്.സാറ്റർഡേ നൈറ്റ്സ് ഒക്ടോബർ അഞ്ചിനാകും റിലീസിനെത്തുക. മമ്മൂട്ടിയുടെ റോഷാക്കും ഒക്ടോബർ രണ്ടാം വാരത്തോടെ എത്തും. മോഹൻലാലിന്റെ മോൺസ്റ്റർ ദീപാവലി റിലീസ് ആണ്. പൊന്നിയിൻ സെൽവൻമണിരത്‍നം ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ഹിന്ദി ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. ബോക്സ് ഓഫിസിൽ വെന്നിക്കൊടി പാറിക്കാൻ പോകുന്ന മറ്റൊരു ചിത്രമാകും പൊന്നിയിൻ സെൽവൻ എന്നാണ് അണിയറ സംസാരം. വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി മുൻനിരതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. അതുപോലെ തന്നെ സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലറാണ് മേം ഹൂ മൂസ.

 

കോൺഫിഡന്റ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവരാണ് നിർമാണം. പട്ടാളക്കാരനായ മലപ്പുറം പൊന്നാനിക്കാരൻ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

 

To Top