Articles

ടീസർ അടക്കം തയ്യാറായി,വമ്പൻ റിലീസിന് റോഷാക്ക്

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, റോഷാക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ . ചിത്രം അനൗൺസ് ചെയ്യപ്പെട്ടതു മുതൽ റോഷാക്ക് എന്ന പേരാണ് പ്രേക്ഷകരിൽ കൗതുകം ഉണർത്തുന്നത്. ആളുകളെ മനശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ടെസ്റ്റാണ് റോഷാക്ക്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും കൃത്യതയില്ലാത്ത ചില രൂപങ്ങൾ തെളിഞ്ഞുവരും.

 

ഇതിനെ ഇങ്ക് പ്ലോട്ടസ് എന്നാണ് പറയുക. ഇതിൽ ഓരോരുത്തരും എന്തു കാണുന്നുവെന്നതിന്റെ അടിസ്ഥാനപ്പെടുത്തി ചില അൽഗോരിതങ്ങളുടെ സഹായത്തോടെ വ്യക്തികളെ കുറിച്ച് വിശകലനം ചെയ്യുകയാണ് റോഷാക്ക് ടെസ്റ്റിൽ ചെയ്യുന്നത്. സ്വിസ് സൈക്കോളജിസ്റ്റ് ഹെർമൻ റോഷാക്കിൻറെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്. 1960-കളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന പ്രൊജക്റ്റീവ് ടെസ്റ്റ് ആണ് റോഷാക്ക്.കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ഒരു സൈക്കോ ത്രില്ലർ ചിത്രമാണ് റോഷാക്ക് എന്നാണ് റിപ്പോർട്ട്. ഷറഫുദീൻ, ജഗദീഷ് , ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ചു ശിവറാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

https://youtu.be/IhjTCEwbBXI

To Top