Articles

മമ്മൂട്ടി പടത്തിന് കാർ കൊടുക്കാൻ ഒരു കാരണം ഉണ്ട്

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘റോഷാക്ക്’ എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഒപ്പം തന്നെ ഹിറ്റ് ആയ ഒരു കാർ ആയിരുന്നു ഫോർഡ് മസ്താംഗ് . ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ മറ്റൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 71കാരനായ മമ്മൂട്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫോർഡ് മസ്താംഗ് കാർ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ ആണത്. വ്യത്യസ്ഥമായ പോസ്റ്ററുകൾ കൊണ്ടും ടീസറിലെയും ട്രെയിലറിലെയും ദുരൂഹതകൾ കൊണ്ടും മമ്മൂട്ടിയുടെ റോഷാക്ക് എന്ന ചിത്രം റിലീസിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂക്കയുടെ സ്‌റ്റൈലിഷ് ലുക്കും ഹൈപ്പ് ഉയർത്തി. കാർ ഒരിടത്ത് ഇടിച്ച് നിൽക്കുന്നതും അവിടെയിരുന്ന് കാപ്പി കുടിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റർ പുറത്തു വന്നിരുന്നു.ഒരു തികഞ്ഞ വാഹനപ്രേമിയാണ് മമ്മൂട്ടിയെന്ന കാര്യം ഏവർക്കും അറിയുന്ന കാര്യമാണ്.

 

മമ്മൂട്ടിയുടെ ഡ്രൈവർക്ക് അദ്ദേഹം വാഹനത്തിൽ നിന്നിറങ്ങിയാൽ വാഹനം പാർക്ക് ചെയ്യേണ്ട കടമ മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. അത്രക്ക് വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പാഷൻ കാത്ത് സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. എന്നാൽ ഈ കാറിന്റെ ഓണർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയി മാറി കഴിഞ്ഞു , എന്നാൽ ഇപ്പോൾ കാറിനെ കുറിച്ചും സിനിമയിൽ നൽകാൻ ഉണ്ടായ അനുഭവത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ പറയുകയാണ് , കേരളത്തിൽ ഒന്ന് മാത്രം ആണ് ഫോർഡ് മസ്താംഗ് ഉള്ളത് , എന്നാൽ സിനിമയിൽ കാർ ഒരു പ്രതേക കളർ ആണ് കൊടുത്തിരിക്കുന്നത് എന്നാൽ യഥാർത്ഥ നിറം ചുവപ്പ് ആണ് എന്നാണ് കാറിന്റെ ഓണർ പറയുന്നത് , മമ്മൂട്ടിയോടുള്ള ആരാധന കൊണ്ട് മാത്രം ആണ് ആ കാർ സിനിമക്ക് വിട്ടുകൊടുത്തത് എന്ന് പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

മമ്മൂട്ടി പടത്തിന് കാർ കൊടുക്കാൻ ഒരു കാരണം ഉണ്ട്
To Top