Articles

സനാത് ജയസൂര്യയെ കാണാൻ മെഗാസ്റ്റാർ ശ്രീലങ്കയിൽ എത്തിയപ്പോൾc

കൊളംബോയിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസഡറുമായ സനത്ത് ജയസൂര്യയും മെഗാസ്റ്റാർമമ്മൂട്ടിയും തമ്മിൽ കൂടിക്കാഴ്ച. ഷൂട്ടിങ്ങിന് ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിയെ കാണുകയായിരുന്നു സർക്കാർ പ്രതിനിധിയായ ജയസൂര്യ. മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ പരിചയപ്പെടാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു. സർ, നിങ്ങൾ യഥാർഥ സൂപ്പർസ്റ്റാറാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനായി ഞാൻ ക്ഷണിക്കുന്നു  എന്നാണ് ജയസൂര്യ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചത്.

 

 

എം.ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമ്മിക്കുന്ന ആന്തോളജി ചിത്രത്തിൻറെ ഷൂട്ടിംഗിനു വേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയിൽ എത്തിയത്. എംടിയുടെ ‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന കഥയാണ് മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി സിനിമയാക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ സംവിധായകൻ രഞ്ജിത്താണ് സിനിമ ഒരുക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top