ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. ആരാധകർ തടിച്ചുകൂടിയതോടെ ഗതാഗതം സ്തംഭിച്ചു. അവസാനം ആളുകളെ നിയന്ത്രിക്കാൻ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നു.
നമ്മൾ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിർത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീർത്തുപോയാലെ അത്യാവശ്യക്കാർക്ക് പോകാൻ കഴിയൂ. നമ്മൾ സന്തോഷിക്കുവാണ്. പക്ഷേ അവർക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാൻ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’. മമ്മൂട്ടിയുടെ വാക്കുകൾ.
മമ്മൂട്ടിയുടെ ഈ വാക്കുകൾ ഇപ്പോൾ വൈറലായതോടെ ട്രോളുകളിലൂടെ താരത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും. എന്നാൽ ആ സ്ഥാപനത്തിലെ ജീവനക്കാരും ആയി ഒരു ഫോട്ടോ എടുക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും എന്നാൽ മമ്മൂക്കയ്ക്ക് ഇരിക്കാൻ ഒരു ചെയർ ഒരുക്കിയിരുന്നു എന്നാൽ അതിൽ ഇരിക്കാതെ മമ്മൂട്ടി അവിടെ ഉള്ള ജീവനക്കാർക്ക് ഒപ്പം നിലത്തു ഇരുന്നു ആണ് ഫോട്ടോ എടുത്തത് , ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു , എന്നാൽ ഒട്ടും താര ജട ഇല്ലാത്ത ഒരു മനുഷ്യൻ ആണ് മമ്മൂട്ടി എന്ന് എല്ലാവർക്കും അറിയാം , എന്നാൽ ഇങ്ങനെ നിരവധി തവണ ആണ് മമ്മൂട്ടി ജനങളുടെ മനസിലേക്ക് ഇറങ്ങിച്ചെന്നു ഫോട്ടോകൾ എടുത്തിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,