മ്മൂട്ടിയെ കുറിച്ച് ക്രിക്കറ്റ് താരം സനത് ജയസൂര്യയും

Ranjith K V

ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മലയാളത്തിലെ സിനിമ സൂപ്പർതാരം മമ്മൂട്ടിയും ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റർ സനത് ജയസൂര്യയും തമ്മിൽ കൊളംബോയിൽ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയായ ജയസൂര്യ ഇതിന്റെ ഭാഗമായാണ് മമ്മൂട്ടിയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയത്. ശ്രീലങ്കയുടെ സൂപ്പർ താരം സനത് ജയസൂര്യയും മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയും ശ്രീലങ്കയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ ആഘോഷവുമായി ഇരുവരുടേയും ആരാധകർ. ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയായ ജയസൂര്യ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. ജയസൂര്യ തന്റെ സോഷ്യൽ മീഡിയ വഴി ചിത്രങ്ങളടക്കം പുറത്തുവിടുകയും ചെയ്തു

 

 

.മമ്മൂട്ടിയെ വാനോളം പുകഴ്ത്തിയ ജയസൂര്യ ഇന്ത്യയിൽ നിന്നും താരങ്ങളെയെല്ലാം ശ്രീലങ്ക ആസ്വദിക്കാനായി ക്ഷണിച്ചു. മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്താനായത് വലിയ ബഹുമതിയായി കാണുന്നെന്ന് ജയസൂര്യ കുറിച്ചു. താങ്കൾ ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെയാണ്. ശ്രീലങ്കയിലേക്ക് വന്നതിന് വളരെയധികം നന്ദിയെന്നും ജയസൂര്യയുടെ കുറിപ്പിലുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി സംഘവും ശ്രീലങ്കയിലെത്തിയത്. എം.ടി വാസുദേവൻ നായരുടേതാണ് രചന. കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടില്ല. സിനിമ എവിടെ ചിത്രീകരിക്കണം എന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കാനാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. ശീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയുമായി കൂടിക്കാഴ്ചയ്ക്ക് മമ്മൂട്ടി ശ്രമിക്കുകയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,