Articles

ഭീഷ്മക്ക് ശേഷം മമ്മൂട്ടിയും ഷൈൻ ടോമും രാതീനയും ഒന്നിക്കുന്നു ,

മികച്ച പ്രേക്ഷക പ്രതികരണം നേടിയ പുഴു എന്ന മലയാള സിനിമക്ക് ശേഷം മമ്മൂട്ടിയും രത്തീനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട് ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , . ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് ശേഷം നടൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മമ്മൂട്ടിയിൽ നിന്നോ രത്തീനയിൽ നിന്നോ സിനിയമയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.രത്തീനയുടെ ആദ്യ സംരംഭമായിരുന്നു പുഴു . മമ്മൂട്ടിയുടെ അഭിനയ മികവിനും സിനിമയുടെ ശക്തമായ പ്രമേയത്തിന്റെ അവതരണത്തിനും മികച്ച പ്രേക്ഷക പ്രതികരണം തന്നെ ലഭിച്ചിരുന്നു. മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് പുഴു.

 

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു എന്ന ചിത്രം അതേസമയം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം കോതമംഗലത്ത് പുരോഗമിക്കുകയാണ്. ത്രില്ലർ വിഭാഗത്തിലുള്ള സിനിമയിൽ സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർ മമ്മൂട്ടിക്കൊപ്പം ലീഡ് റോളുകൾ കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സിനിമക്ക് കാലതാമസം വന്നാലും ഈ കൂട്ടുകെട്ടിൽ ഒരു സിനിമ വരും എന്നു തന്നെ ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/lwiFKVhxz2c

To Top