മമ്മൂട്ടിയുടെ മറ്റൊരു വലിയ വിജയത്തിലേയ്‌ക്ക് നീങ്ങുകയാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയിൽ ഒരുക്കിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. റോഷാക്കിലെ ഓരോ രംഗങ്ങളും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പ്രേഷകരുടെ അഭിപ്രായം. അത്തരത്തിൽ സിനിമയിലെ ഒരു പ്രധാന രംഗത്തിന്റെ ലൊക്കേഷൻ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിക്ക് കാറുകളോടും ഡ്രൈവിംഗിനോടുമുള്ള ഭ്രമം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. തന്റെ ചിത്രങ്ങളിൽ കാർ കൊണ്ടുള്ള അഭ്യാസങ്ങൾ കാണിക്കാൻ അദ്ദേഹത്തിന് ഏറെ താൽപര്യവുമാണ്. സൈലൻസ്, പോക്കിരിരാജ, എബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ്ഫാദർ തുടങ്ങി ധാരളം സിനിമകളിൽ കാറുകൾ ഡ്യൂപ്പില്ലാതെ തന്നെ മമ്മൂട്ടി ഡ്രിഫ്റ്റ് ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിലേക്കുള്ള പുതിയ ചിത്രമാണ് റോഷാക്ക്.
എന്നാൽ ചിത്രം വലിയ പ്രതികരണം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നു , പ്രേക്ഷകരിൽ നിന്നും വളരെ മികച്ച ഒരു പ്രതികരണം ആണ് വന്നു കൊണ്ടിരിക്കുന്നത് , ചിത്രം ആദ്യ ദിനം തന്നെ വളരെ മികച്ച ഒരു കളക്ഷൻ തന്നെ ആണ് നേടിയത് കേരളത്തിൽ 353 തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , ആദ്യ ദിന കളക്ഷനിൽ ടോപ് 5 ൽ എത്തിയിരിക്കുകയാണ് എന്ന റിപോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് ,ഏകദേശം 4 കോടി രൂപ ആണ് ചിത്രം കേരളത്തിൽ നിന്നും സ്വന്തം ആക്കിയിരിക്കുന്നത് , മമ്മൂട്ടിയുടെ ഈ വർഷത്തെ മൂന്നാമത്തെ തിയേറ്റർ റിലീസ് ആണ് റോഷാക്ക് ,കുടുതലായി അറിയാൻ വീഡിയോ കാണുക ,